കൂറ്റനാട്:നാഗലശ്ശേരി ഗ്രാമപ്പഞ്ചായത്ത് ഹെൽത്ത് സ്ക്വാഡ് ഹോട്ടലുകൾ, കോഴിക്കടകൾ, കടകൾ എന്നി വടങ്ങളിൽ പരിശോധനയിൽ കണ്ടത്തിയത് ഞെട്ടിക്കുന്ന കാഴ്ചകൾ.
ആറ് ഹോട്ടലുകളിലും പത്തിലേറെ കോഴിക്കടകളിലും മീൻകടകളിലും പരിശോധന നടത്തിയത്.കോഴിയിറച്ചി വിൽപ്പനകേന്ദ്രങ്ങളിൽ രോഗം ബാധിച്ചതും ചത്തതുമായ കോഴികൾ, കേടുവന്ന മത്സ്യങ്ങൾ, ഹോട്ടലുകളിൽ വൃത്തിയില്ലാത്ത സാഹചര്യം, ഉപയോഗശൂന്യമായ ഭക്ഷണം, വൃത്തിയില്ലാതെയും കുളിക്കാതെ
പണിയെടുക്കുന്ന ജോലിക്കാർ, പൊറോട്ടയടിക്കുന്നയാൾ ദേഹത്തു കിടന്ന വിയർപ്പൊട്ടിയ ടർക്കി ടവൽ പൊറോട്ട മാവിനു മുകളിൽ വിരിക്കുന്നു.
അലക്ഷ്യമായി മാലിന്യം കൈകാര്യം ചെയ്തതും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഉപയോഗിച്ചതും പിടികൂടി. വാവനൂർ, കൂറ്റനാട്, പെരിങ്ങോട് തുടങ്ങിയ വിവിധ കോഴിയിറച്ചിവിൽപ്പന കേന്ദ്രങ്ങളിലും വൃത്തിഹീനമായ രീതിയിൽ മാംസം സൂക്ഷിച്ചുവെച്ച ഹോട്ടലുകളിലുമാണ് പരിശോധന നടത്തിയത്. പരിശോധനയിൽ ഗുരുതരമായ വീഴ്ച കണ്ടെത്തിയ വാവനൂരിലെ ഇറച്ചിക്കടയ്ക്ക് പിഴ ചുമത്തി.
അലക്ഷ്യമായി മാലിന്യം കൈകാര്യം ചെയ്തതിലും, വൃത്തിയില്ലാതെ ഭക്ഷണം പാകം ചെയ്തതിനും, നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിച്ചതിനുമായും 15000 രൂപ പിഴ ചുമത്തുകയും ചെയ്തു.നാഗലശ്ശേരി പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ മഹേഷ് എം, ദിവിൻ ദേവദാസ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് നാഗലശ്ശേരി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.