പട്ടാമ്പി : ആമയൂർ എം . ഇ. എസ്. ആർട്സ് ആന്റ് സയൻസ് കോളേജിൻ്റേയും പട്ടാമ്പി ഓക്കാസിയോ എക്കൗണ്ടിംഗ് അക്കാഡമിയുടേയും ആഭിമുഖ്യത്തിൽ ബിരുദാനന്തര പഠന വഴികൾ എന്ന വിഷയത്തിൽ ഓറിയൻ്റേഷൻ ക്ളാസ് നടന്നു. പ്രിൻസിപ്പൽ ഡോ. അബ്ദു പതിയിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ വി.പി. ഗീത അധ്യക്ഷത വഹിച്ചു. ഒക്കാസിയോ ട്രൈനർ എം.കെ. മുഹമ്മദ് റാഫി മുഖ്യപ്രഭാഷണം നടത്തി. സി.എ, സി എം എ , എ സി സി എ കോഴ്സുകളെ പരിചയപ്പെടുത്തി. മെൻ്റർമാരായ വിഷ്ണു, രഞ്ജിത്ത്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ടി.ദിലീപ് തുടങ്ങിയവർ സംസാരിച്ചു.