നാഗലശ്ശേരി പഞ്ചായത്തിൽ ഇരുപതോളം പേർക്ക് മഞ്ഞപ്പിത്തം;ഗൃഹ പ്രവേശന ചടങ്ങിലെ ഭക്ഷണം കഴിച്ചവർക്കാണ് മഞ്ഞപ്പിത്തം

Nhangattiri Vartha


കൂറ്റനാട്:നാഗലശ്ശേരി പഞ്ചായത്തിൽ ഇരുപതോളം പേർക്ക് മഞ്ഞപ്പിത്ത ബാധ.ഇതിൽ രണ്ട് പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്ന സൂചനകളും പുറത്ത് വരുന്നുണ്ട് . പതിനാറാം വാർഡിൽ ഗൃഹ പ്രവേശന ചടങ്ങിൽ പങ്കെടുത്തവർക്കാണ് രോഗ ബാധ ഏറ്റെതെന്നാണ് സംശയം.


പഞ്ചായത്തിലെ 3 വാർഡുകളിലായി 20 ഓളം പേർക്ക് മഞ്ഞപ്പിത്ത രോഗം ബാധിച്ചതായാണ് സൂചന.സംഭവത്തിൽ ആരോഗ്യ വകുപ്പ് അടിയന്തിര യോഗം ചേരും. 

Tags
Pixy Newspaper 11
To Top