പട്ടാമ്പി:കഴിഞ്ഞദിവസം പട്ടാമ്പി മത്സ്യച്ചന്തയ്ക്കു സമീപത്തുനിന്നും എംഡിഎംഎ പിടികൂടിയ സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ. മലപ്പുറം വളാഞ്ചേരി സ്വദേശി പള്ളിയാലിൽ വീട്ടിൽ മുഹമ്മദ് ഫജാസിനെയാണ് (22) പട്ടാമ്പിപോലീസ് അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി 28-ന് നടന്ന പോലീസ് പരിശോധനയിലാണ് 148.15 ഗ്രാം എംഡിഎംഎ പിടികൂടിയത്. മൂന്നുപേരെ അറസ്റ്റ്‌ചെയ്യുകയുംചെയ്തു. ഇവരെ വിശദമായി ചോദ്യംചെയ്തപ്പോഴാണ് ബെംഗളൂരുവിൽനിന്നും എംഡിഎംഎ കൊണ്ടുവരുന്നതിന് സഹായം ചെയ്ത് കൊടുക്കുന്നആളായ മുഹമ്മദ് ഫജാസിനെപ്പറ്റി വിവരം ലഭിച്ചത്. തുടർന്ന്,പോലീസ് നിരീക്ഷണത്തിലായിരുന്ന ഇയാളെ കഴിഞ്ഞ ദിവസം അറസ്റ്റുചെയ്യുകയായിരുന്നു.
ഷൊർണൂർ ഡിവൈ എസ്‌പി ആർ. മനോ ജ്‌കുമാറിന്റെ നേതൃ ത്വത്തിലുള്ള പ്രത്യേകസംഘ ത്തിലെ അംഗങ്ങളായ പട്ടാ മ്പി പോലീസ് ഇൻസ്പെക്ടർ പി.കെ. പത്മരാജൻ, എസ്.ഐ. കെ. മണികണ്ഠൻ, പ്രൊബേ ഷൻ എസ്ഐ ശ്രീരാഗ് കെ. എന്നിവരാണ് മുഹമ്മദ് ഫജാസി നെ അറസ്റ്റ് ചെയ്തത്. കോടതി യിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.