ഓപ്പറേഷൻ " ഡി ഹണ്ടിന്റെ " ഭാഗമായി മയക്കു മരുന്നിനെതിരെ പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത്ത്കുമാർ IPS ൻ്റെ നിർദ്ദേശ പ്രകാരം പട്ടാമ്പി പോലീസും , പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും , ആർ.പി.എഫും സംയുക്തമായി നടത്തിയ പരിശോധനയിൽ പട്ടാമ്പി റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് 12.445 കിലോഗ്രാം കഞ്ചാവുമായി Rabiul Malitha , Age 29, S/O Siparuddin Malitha , sitanagar, Harekrishnapur, Jalangi , Murshidabad , West Bengal എന്നയാൾ പിടിയിലായി . വെസ്റ്റ് ബംഗാളിൽ നിന്നാണ് പ്രതി കഞ്ചാവ് എത്തിച്ചത്. അന്യ സംസ്ഥാന തൊഴിലാളിയായ പ്രതി ആർക്ക് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്ന് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത്ത് കുമാറി ൻ്റെ നിർദ്ദേശപ്രകാരം ഷൊർണൂർ ഡി.വൈ.എസ്.പി. ആർ. മനോജ്കുമാർ , പാലക്കാട് നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി അബ്ദുൾ മുനീർ എന്നിവരുടെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ മണികണ്ഠൻ്റെ നേതൃത്വത്തിലുള്ള പട്ടാമ്പി പോലീസും, പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും , ആർ.പി. എഫും ചേർന്നാണ് മയക്കുമരുന്നും പ്രതിയേയും പിടികൂടിയത്.