പട്ടാമ്പി ടൗണിലെ 'മൊബൈൽ ഗാലറി' എന്ന ഷോപ്പിൽ നിന്നാണ് മോഷണം പോയത്.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.
മൊബൈൽ കവർ വേണെമെന്ന് ആവശ്യപ്പെട്ടാണ് കടയിലെത്തിയത്.
തുടർന്ന് ജീവനക്കാരനെ ശ്രദ്ധ തിരിപ്പിച്ചാണ് മൊബൈൽ കൈക്കലാക്കിയത് .ശേഷം മൊബൈൽ കവർ വേണ്ടെന്ന് പറഞ്ഞ് സ്ഥലം വിട്ടു. മൊബൈലുകളുടെ കണക്കെടുപ്പിനെ തുടർന്ന് ഒരു ഐഫോൺ നഷ്ടപ്പെട്ടെന്ന് മനസ്സിലായതോടെയാണ് സിസിടിവി പരിശോധിച്ചത് .
അമ്പതിനായിരം രൂപ വില വരുന്ന വൺ ടിബി ഐഫോൺ 13 പ്രൊ ആണ് മോഷണം പോയത്. പട്ടാമ്പി പൊലീസിന് ദൃശ്യങ്ങൾ കൈമാറി.