കോക്കാട് മോഷണം ചെയ്യപ്പെട്ട സ്കൂട്ടർ ഒരാഴ്ചയ്ക്കുശേഷം നശിപ്പിച്ച നിലയിൽ തിരിച്ചെത്തിച്ചതായി പരാതി

Nhangattiri Vartha
0 minute read


പട്ടിത്തറ കോക്കാട് വീട്ടിൽ നിന്ന് സ്കൂട്ടർ മോഷ്ടിച്ചതിനുശേഷം വാഹനം നശിപ്പിച്ച നിലയിൽ തിരികെ കൊണ്ടു വച്ചതായി പരാതി. കോക്കാട് സ്വദേശിയായ അനന്തന്റെ ഉടമസ്ഥതയിലുള്ള ഹീറോ പ്ലഷർ എന്ന വാഹനമാണ് പതിനാറാം തീയതി ഞായറാഴ്ച വീട്ടിൽ നിന്നും മോഷ്ടിക്കപ്പെടുന്നത്. തുടർന്ന് ഏഴ് ദിവസത്തിന് ശേഷം വണ്ടിയുടെ പ്രധാന ഭാഗങ്ങൾ നശിപ്പിച്ച് തിരിച്ച് വീട്ടിൽ വെക്കുകയായിരുന്നു. വാഹനത്തിന്റെ നമ്പർ പ്ലേറ്റ് പറിച്ചെടുത്ത് നിലയിലാണ് വാഹനം തിരികെ കൊണ്ടുവച്ചത്. വാഹനത്തിന്റെ മുൻഭാഗം പൊളിച്ച് ബാറ്ററിയിൽ കണക്ഷൻ കൊടുത്താണ് സ്കൂട്ടർ സ്റ്റാർട്ട് ചെയ്തതെന്നാണ് സംശയം.


Tags
To Top