കൂറ്റനാട് : ചാലിശ്ശേരി മുലയംപറമ്പത്ത് കാവ് ക്ഷേത്ര മൈതനാത്ത് ഏപ്രിൽ 5 ന് ആരംഭിക്കുന്ന ചാലിശ്ശേരി സോക്കർ അസോസിയേഷൻ ഒരുക്കുന്ന അഖിലേന്ത്യ സെവൻസ് ഫ്ളഡ് ലൈറ്റ് ഫുട്ബോൾ ടൂർണ്ണമെൻ്റ് ഗ്യാലറി നിർമ്മാണത്തിന് വെള്ളിയാഴ്ച തുടക്കമായി.
ജീവകാരുണ്യ രംഗത്ത് മാതൃകയായി പ്രവർത്തിക്കുന്ന സഹയാത്ര ചാരിറ്റബിൾ സൊസൈറ്റിയും കായികരംഗത്ത് മുന്നിൽ നിൽക്കുന്ന മാർവൽ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബും സംയുക്തമായാണ്
ചാലിശ്ശേരി സലീംസോമിൽ ഹിൽവുഡ് സമ്മാനിക്കുന്ന വിന്നേഴ്സ് ട്രോഫിക്കും , ലോട്ട് ക്ലോത്തിംഗ് ഷർട്ട് സമ്മാനിക്കുന്ന റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള മൂന്നാമത് ചാലിശ്ശേരി സോക്കർ അസോസിയേഷൻ ഒരുക്കുന്ന ആരവം 2025 അഖിലേന്ത്യാ സെവൻസ് ഫ്ളഡ് ലൈറ്റ് ഫുട്ബോൾ മേള സംഘടിപ്പിക്കുന്നത്.
വെള്ളിയാഴ്ച രാവിലെ ചാലിശ്ശേരി മുലയം പറമ്പത്ത് കാവ് ക്ഷേത്ര മൈതാനത്ത് കാൽനാട്ടൽ കർമ്മം
വേങ്ങാട്ടൂർ മന നാരായണൻ നമ്പൂതിരിപ്പാട്,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി ആർ കുഞ്ഞുണ്ണി , സി എസ് എ സംഘാടക സമിതി കൺവീനർ എം എം അഹമ്മദുണ്ണി , കെ ജ്യോതിദേവ് എന്നിവർ ചേർന്ന് നിർവ്വഹിച്ചു
ചടങ്ങിൽ പഞ്ചായത്തംഗങ്ങളായ വി.എസ്.ശിവാസ് ,പി.വി.രജീഷ് കുമാർ,കെ.സുജിത,മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെസുനിൽകുമാർ, സഹയാത്ര ചെയർമാൻ സി.പ്രേമരാജ്, കോർഡിനേറ്റർ ടി.എ.രണദിവെ,ഭരണസമിതിയംഗം ഗോപിനാഥ് പാലഞ്ചേരി,മാർവൽ ക്ലബ്ബ് ഭാരവാഹികളായ ട്രഷറർ ടി.കെ.മണികണ്ഠൻ,സച്ചിദേവ്,സുബൈർ,
വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ പി.വി.ഉമ്മർ മൗലവി,പി.ഐ.യൂസഫ്,കെ.കെ. ശിവശങ്കരൻ.
എന്നിവർ സംസാരിച്ചു മധുരവിതരണവും നടത്തി.
ജി.ഐ പെപ്പ് ഉപയോഗിച്ച് മികച്ച നിലയിലാണ് ഗ്യാലറി നിർമ്മാണം.പത്ത് നിരകളിലായി നിർമ്മിക്കുന്ന ഗ്യാലറിയിൽ ഏഴായിരത്തോളം പേർക്ക് കളി കാണുവാൻ കഴിയും.
ഏപ്രിൽ 5 ഞായറാഴ്ച ക്ഷേത്ര മൈതാനത്ത് ആരംഭിക്കുന്ന അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റ് എല്ലാ കായിക പ്രേമികളുടെ സഹകരണം വേണമെന്ന് സംഘാടകർ അറിയിച്ചു.