വാടാനാംകുറുശ്ശി മേൽപ്പാലം നിർമാണം വൈകിപ്പിക്കുന്ന കരാറുകാരനെതിരേ നടപടി വേണമെന്ന് മുഹമ്മദ് മുഹ്സിൻ എം.എൽഎ നിയമസഭയിൽ ബുധനാഴ്ച ആവശ്യപ്പെട്ടു. വളരെക്കുറച്ച് പണിക്കാരെവെച്ചാണ് നിർമാണപ്രവൃത്തി നടത്തുന്നത്. വളരെ വേഗം പൂർത്തീകരിക്കാവുന്ന പദ്ധതിയായിട്ടും മെല്ലെപ്പോക്കാണ് കരാർ കമ്പനിക്കെന്നും എം എൽഎ പറഞ്ഞു. റെയിൽപ്പാളത്തോട് ചേർന്നുള്ള പാലം നിർമാണം ഇനിയും പൂർത്തിയാവാനുണ്ടെന്നും മറ്റുള്ളപണി ഉടൻ പൂർത്തിയാവുമെന്നും മന്ത്രി മുഹമ്മദ് റിയാസ് മറുപടിയായി പറഞ്ഞു. കരാറുകാരനുമായി ബന്ധപ്പെട്ട പരാതിയിൽ ഇടപെട്ടിട്ടുണ്ട്.. ഏപ്രിലോടെ പാലം തുറന്നുനൽ കാനാവുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേർത്തു