"ഗുൽമോഹർ" മാഗസിൻ പ്രകാശനം നടന്നു

Nhangattiri Vartha


പട്ടാമ്പി : ആമയൂർ എം ഇ എസ് ആർട്സ് ആന്റ് സയൻസ് കോളേജ് വിദ്യാർത്ഥി യൂനിയൻ പുറത്തിറക്കുന്ന മാഗസിൻ "ഗുൽമോഹർ"  പ്രകാശിതമായി. എംഎൽഎ മുഹമ്മദ് മുഹ്സിൻ പ്രകാശന കർമ്മം നിർവ്വഹിച്ചു. കലാലയ മികവിൻ്റെ നേർസാക്ഷ്യവും വിദ്യാർത്ഥി ജീവിതത്തിൻ്റ അടയാളപ്പെടുത്തലുമാണ് കോളേജ് മാഗസിനുകളെന്ന് അദ്ദേഹം പറഞ്ഞു.  പ്രിൻസിപ്പൽ ഡോ. അബ്ദു പതിയിൽ അധ്യക്ഷത വഹിച്ചു. ചെയർമാൻ എൻ അബൂബക്കർ മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയർമാൻ ഡോ. കെ.പി. മുഹമ്മദ് കുട്ടി ആദ്യ പ്രതി സ്വീകരിച്ചു., സെക്രട്ടറി ഹംസ കെ. സൈദ്, വൈസ് പ്രിൻസിപ്പൽ വിപി ഗീത, മാഗസിൻ സ്റ്റാഫ് എഡിറ്റർ പി.ജി. ഷീജ, സ്റ്റുഡൻ്റ് എഡിറ്റർ പി. റിൻഷ,കമ്മറ്റി അംഗങ്ങളായ ടി.ദിലീപ്, ലിഷ, യൂണിയൻ ചെയർമാൻ കെ. മുഹമ്മദ് അനസ്. സെക്രട്ടറി മുഹമ്മദ് ഷാമിൽ തുടങ്ങിയവർ സംസാരിച്ചു


Tags
Pixy Newspaper 11
To Top