പട്ടാമ്പി നഗരസഭാ ബജറ്റ്:ബിപിഎൽ കുടുംബങ്ങൾക്ക് കുടിവെള്ളം സൗജന്യം

Nhangattiri Vartha


പട്ടാമ്പി: ബിപിഎൽ കുടുംബ ങ്ങൾക്ക് മാസം 15,000 ലിറ്റർ കു ടിവെള്ളം സൗജന്യമായി പ്രഖ്യാ പിച്ച് പട്ടാമ്പി നഗരസഭാ ബജറ്റ് നഗരസഭാധ്യക്ഷ ഒ. ലക്ഷ്മിക്കുട്ടി അവതരിപ്പിച്ചു.


നഗരസഭയിലെ മേലേപട്ടാമ്പി, ശങ്കരമംഗലം, കൊടലൂർ എന്നീ ഗ്രൗണ്ടുകളിൽ സോളാർ ഫ്ലഡ്ലിറ്റുകൾ സ്ഥാപിക്കുന്ന തിന് 75 ലക്ഷം രൂപ വകയിരുത്തി. ഭിന്നശേഷിക്കാർക്ക് ഇലക്ട്രിക് ചക്രക്കസേര നൽകുന്നതിന് 60 ലക്ഷം രൂപ, കൊടലൂർ പെരിക്കാട്ടുകുളം-ആനങ്ങാട്ട്കുളം വൈദ്യുതീകരണത്തിന് 25 ലക്ഷം രൂപ, പട്ടാമ്പി പട്ടണത്തിൽ സോളാർലൈറ്റുകൾ സ്ഥാപിക്കുന്നതിന് രണ്ടു കോടിരൂപ എന്നിവ വകയിരു ത്തിയിട്ടുണ്ട്. 49 കോടി പ്രതീക്ഷിതവരവും 28 കോടി പ്രതീ ക്ഷിത ചെലവും 26 കോടി മിച്ചവുമുള്ള ബജറ്റാണ് വിഭാവനം ചെയ്തിട്ടുള്ളത്.


മറ്റ് പ്രധാന പദ്ധതികൾ


പട്ടാമ്പി കോടതിയിൽ വനിതകളായ അഭി ഭാഷകർക്ക് വിശ്രമമുറി, ശൗചാലയ സൗകര്യം (40ലക്ഷം).


ലഹരിവിരുദ്ധ കാമ്പയിൻ (50ലക്ഷം രൂപ).


കുടുംബശ്രീയുടെ പ്രവർത്തനം കൂടുതൽ ഊർജസ്വലമാക്കുന്നതിനുവേണ്ടി ആധുനിക രീതിയിലുള്ള ഹോട്ടൽ-കഫെ ആരംഭിക്കുന്നതിന് (10 ലക്ഷം).


ഭക്ഷ്യമേള സംഘടിപ്പിക്കുന്നതിന് (അഞ്ചു ലക്ഷം).


പട്ടാമ്പി ഗവ. ഹൈസ്കൂൾ വികസനം (മൂന്നു കോടി രൂപ).


.


പട്ടാമ്പി ടൗൺ ബസ്സ്റ്റാൻഡ് (രണ്ടുകോടി).


പട്ടാമ്പി കാർഷികവിജ്ഞാന കേന്ദ്രത്തിലൂടെ ബൈപ്പാസ് റോഡ് (അഞ്ചുകോടി).


അതിദരിദ്രർക്ക് ഭൂമിനൽകാൻ (60 ലക്ഷം രൂപ).


സാഹസിക വിനോദസഞ്ചാരം (രണ്ടു കോടി).

Tags
Pixy Newspaper 11
To Top