വിനോദ സഞ്ചാരികൾക്ക് നിയന്ത്രണം

Nhangattiri Vartha


നെല്ലിയാമ്പതി മേഖലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിനോദ സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി എ.ഡി.എം കെ. സുനിൽകുമാറിന്റെ നിർദ്ദേശപ്രകാരം നെന്മാറ ഡി.എഫ്.ഒ പി പ്രവീൺ അറിയിച്ചു. റോഡിൽ രണ്ടു മൂന്നു സ്ഥലത്ത് മരങ്ങൾ കട പുഴകി വീഴുകയും ചെറിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായ സാഹചര്യത്തിലാണ് നിയന്ത്രണം. മഴ കുറയുന്നതുവരെ വിനോദ സഞ്ചാരികളുടെ യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. 


Pixy Newspaper 11
To Top