കപ്പൂർ കൊഴിക്കര മൈലാടിക്കുന്നിൽ
തൃത്താല ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച
എം.ചന്ദ്രൻ സാംസ്കാരിക നിലയം മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് അഡ്വ.വി.പി റജീന അധ്യക്ഷയായി. മുഖ്യാതിഥിയായി പങ്കെടുത്തു . തൃത്താല ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ വി.കെ മുഹമ്മദ് റവാഫ്, കെ.വി ബാലകൃഷ്ണൻ, കപ്പൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ
വി.യു.സുജിത, കപ്പൂർ ഗ്രാമപഞ്ചായത്ത് മെമ്പർ പി.ശിവൻ, തൃത്താല ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡണ്ട് എം.പി കൃഷ്ണൻ, കപ്പൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് സിന്ധു മാവറ,
ടി.പി പ്രമോദ് ചന്ദ്രൻ, വി.കെ റഫീഖ്, എന്നിവർ പങ്കെടുത്ത് സംസാരിച്ചു