പട്ടാമ്പി/ ഭാരതിയ ജനതാ പാർട്ടിയുടെ പാലക്കാട് വെസ്റ്റ് ജില്ല പ്രസിഡണ്ട് പി. വേണുഗോപാലിനും പട്ടാമ്പി മണ്ഡലം പ്രസിഡണ്ട് വി.സി സന്തോഷിനും മാരാർജി സ്മൃതി മന്ദിരത്തിൽ സ്വീകരണം നൽകി. മണ്ഡലം പ്രസിഡണ്ട് വി.സി സന്തോഷിൻ്റെ അദ്ധ്യക്ഷതയിൽ ബി.ജെ.പി. മുൻ ജില്ല പ്രസിഡണ്ട് കെ.എം ഹരിദാസ് ഉദ്ഘാടനം ചെയ്തു.
പാലക്കാട് വെസ്റ്റ് ജില്ല പ്രസിഡണ്ട് പി.വേണുഗോപാൽ, പൂക്കാട്ടിരി ബാബു, പി.ടി വേണുഗോപാൽ,
സി.അനിൽകുമാർ, അനൂപ്, വി.കെ പുഷ്പലത, സുമ സത്യൻ, ലത മണികണ്ഠൻ, എൻ.ഗോപിദാസൻ, എം.ആർ ബിജു, ആർ.സി ബാബു, എ.സുരേഷ് എന്നിവർ സംസാരിച്ചു.