തിരുവില്വാമല കൊണ്ടാഴി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന എഴുന്നള്ളത്ത് കടവ് ചെക്ക് ഡാമിലേക്ക് കാർ നിയന്ത്രണം തെറ്റി വീണു. ഹ്യുണ്ടായ് ഐ20 കാറാണ് വീണത്. കാറിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. കുത്താമ്പുള്ളി നെയ്ത്തുഗ്രാമത്തിൽനിന്ന് വസ്ത്രങ്ങൾ വാങ്ങി മടങ്ങുന്നതിനിടെയാണ് അപകടം. തിരുവില്വാമല ഭാഗത്തുനിന്നും വരുന്നതിനിടെ ഇരുട്ടായതിനാൽ ദിശമാറി ഗായത്രിപ്പുഴയുടെ ഭാഗത്തേക്ക് വീഴുകയായിരുന്നു. ഫയർ ഫോഴ്സിനെ വിവരമറിയിച്ചു. 8.15ഓടെയാണ് സംഭവം. മലപ്പുറം തിരൂരങ്ങാടി എസ്ആർടിഒയ്ക്ക് കീഴിൽ രജിസ്ട്രേഷൻ നടത്തിയ വാഹനമാണ്.